മങ്കട: പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന സി.പി. സക്കീനയ്ക്ക് ബൈത്തുറഹ്മ നിർമിക്കുന്നതിനായി (കാരുണ്യഭവനം) കേരളാംതൊടി ഹസന്റെ മക്കളായ കേരളാംതൊടി മുഹമ്മദ് കുട്ടിയും ഷംസു (വേരുംപുലാക്കൽ) വും നൽകിയ ഭൂമിയുടെ ആധാരം മങ്കട സിഎച്ച് സെന്ററിൽ നടന്ന ചടങ്ങിൽ കൈമാറി.
ടി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. കളത്തിൽ മുസ്തഫ, വാർഡ് മെംബർ സൽമത്ത് ഷഫീഖ്, മദീന വാപ്പു, പറച്ചിക്കോട്ടിൽ സമദ്, ടി.എ. കരീം, ടി. അസ്കർ അലി, കരീം, മുസ്തഫ തയ്യിൽ, കളത്തിൽ മുഹമ്മദലി, മൻസൂർ തട്ടായിൽ, അലി കളത്തിൽ, അബ്ബാസ് പൊട്ടേങ്ങൽ എന്നിവർ പ്രസംഗിച്ചു.
വീട് നിർമാണ പ്രവർത്തനങ്ങൾക്ക് മഞ്ഞളാംകുഴി അലി എംഎൽഎ, ടി. കുഞ്ഞാലി മുഖ്യരക്ഷാധികാരികളായിരുന്നു. ബൈത്തുറഹ്മ കമ്മിറ്റി ചെയർമാനായി അബ്ബാസ് അലി പൊട്ടേങ്ങൽ, കണ്‍വീനറായി മുസ്തഫ കളത്തിൽ, കോ ഓർഡിനേറ്ററായി തട്ടായിൽ മൻസൂർ എന്നിവരെ തെരഞ്ഞെടുത്തു.